മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഒക്ടോബർ 6 മുതൽ 10 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. സന്ദർശനത്തിൽ അദ്ദേഹം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണും. ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുയിസു ചർച്ചകൾ നടത്തുകയും ചെയ്യും. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ബിസിനസ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
ALSO READ: മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്; ചർച്ചകൾ അന്തിമഘട്ടത്തിൽ
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്ഥിതിചെയ്യുന്ന മാലിദ്വീപിനെ പ്രധാന സമുദ്ര അയൽരാജ്യമായാണ് ഇന്ത്യ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ 'അയൽരാജ്യത്തിന് മുൻഗണന' എന്ന നയത്തിലും സമുദ്ര മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന 'സാഗർ' പദ്ധതിയിലും മാലിദ്വീപിനെ ഇന്ത്യ പങ്കാളിയാക്കിയിട്ടുണ്ട്.
ALSO READ: എസ്. ജയശങ്കർ ഇന്ന് മാലിദ്വീപിലേക്ക്; ലക്ഷ്യം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ സമീപകാല മാലിദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഈ മാസം ഇന്ത്യയിലേക്ക് എത്തുന്നത്. ചൈനയെ അനുകൂലിക്കുന്ന നിലപാടുകളുള്ള മുയിസു മാലിദ്വീപ് പ്രസിഡൻ്റ് ആയതിനു ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനുശേഷം ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയായിരുന്നു ജയശങ്കറിന്റേത്.