പ്രതീകാത്മക ചിത്രം 
NEWSROOM

ഒഡിഷ കോൺഗ്രസ് പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെ തുടർന്നാണ് നടപടി

Author : ന്യൂസ് ഡെസ്ക്

ഒഡിഷ കോൺഗ്രസ് പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു. പിസിസി പ്രസിഡൻ്റ് മുതൽ മണ്ഡലം തലത്തിലുള്ള ഭാരവാഹികളെ വരെ പിരിച്ചുവിടാനുള്ള നിർദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകി.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെ തുടർന്നാണ് നടപടി. പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നതുവരെ പഴയ ഡിസിസി അധ്യക്ഷന്മാര്‍ ആക്ടിങ് പ്രസിഡൻ്റുമാരായി തുടരാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

SCROLL FOR NEXT