NEWSROOM

മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ അവസരം; ദിവസത്തിന് 75000 രൂപ

ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്



മമ്മൂട്ടിയുടെ വസതി ആരാധകര്‍ക്കായി തുറന്ന് കൊടുക്കുന്നു. പനമ്പള്ളി നഗറിലെ വീടാണ് റിനോവേഷന്‍ നടത്തി മമ്മൂട്ടി ഹൗസ് എന്ന പേരില്‍ കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്കായി തുറന്ന് നല്‍കിയത്. 'വെക്കേഷന്‍ എക്സ്പീരിയന്‍സ്' എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാനായുള്ള തുക.


അദ്ദേഹത്തിന്റ ജീവിതത്തിലെ നല്ലൊരു ഭാഗവും ചെലവഴിച്ചത് കെ.സി.ജോസഫ് റോഡിലെ ഈ വീട്ടിലാണ്. ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മമ്മൂട്ടി മാറിത്താമസിച്ചിട്ട് കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളൂ. എന്നാല്‍ 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് പനമ്പിള്ളി നഗറിലെ ഈ വീട്ടിലാണ്.

കുറച്ച് ദിവസമായി മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന് ക്യാന്‍സറാണെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ തള്ളിയിരുന്നു.

SCROLL FOR NEXT