NEWSROOM

നടു റോഡില്‍ കസേരയിട്ടിരുന്ന് ചായ കുടിക്കുന്നത് റീലാക്കി; ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

'ട്രാഫിക് ലൈനില്‍ ചായ കുടിക്കാന്‍ പോയാല്‍ 'നിങ്ങള്‍ക്ക് പ്രശസ്തിയല്ല, പിഴ ലഭിക്കും സൂക്ഷിക്കുക ഡിസിപി നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്'

Author : ന്യൂസ് ഡെസ്ക്

വളരെ തിരക്കേറിയ, അതിവേഗത്തില്‍ വാഹനങ്ങള്‍ പോവുന്ന റോഡിലിരുന്ന് ചായ കുടിക്കുന്ന റീല്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ നിങ്ങള്‍ക്ക്? എന്നാല്‍ അങ്ങനെ ചായ കുടിച്ചിരുന്ന് റീല്‍ പോസ്റ്റ് ചെയ്തയാളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരിക്കുകയാണ് ബെംഗളൂരു പൊലീസ്.

ബെംഗളൂരുവിലെ മഗാഡി റോഡില്‍ ഏപ്രില്‍ 12 നാണ് സംഭവം. റോഡിന് നടുവില്‍ കസേരയിട്ടിരുന്ന് ചായ കുടിച്ച് റീല്‍ പോസ്റ്റ് ചെയ്തയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

'ട്രാഫിക് ലൈനില്‍ ചായ കുടിക്കാന്‍ പോയാല്‍ നിങ്ങള്‍ക്ക് പ്രശസ്തിയല്ല, പിഴ ലഭിക്കും സൂക്ഷിക്കുക ഡിസിപി നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്,' ബെംഗളൂരു സിറ്റി പൊലീസ് ഇതിന് പിന്നാലെ എക്സില്‍ പോസ്റ്റ് ചെയ്തു.പൊതുജന സുരക്ഷയെ അപകടത്തിലാക്കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ജന സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT