NEWSROOM

കോഴിക്കോട് ഒളവണ്ണയില്‍ ഡ്രെയ്നേജില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു

ഒളവണ്ണ സ്വദേശി സുരേഷാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ഒളവണ്ണ മാത്തറയിൽ ഓടയിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. ഒളവണ്ണ സ്വദേശി സുരേഷ് ആണ് മരിച്ചത്.

ഇന്നലെ രാത്രി മാത്തറയിലെ വിവാഹ വീട്ടിൽ നിന്ന് മടങ്ങും വഴിയാണ് ഓടയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

SCROLL FOR NEXT