NEWSROOM

സുഹൃത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയ യുവാവ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

പാലക്കാട് കിഴക്കഞ്ചരി കാരപ്പാടം സ്വദേശി മനോജ് ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് യുവാവ് വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു. പാലക്കുഴി കൊന്നക്കല്‍ കടവില്‍ കുളിക്കാൻ ഇറങ്ങിയ യുവാവാണ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. പാലക്കാട് കിഴക്കഞ്ചരി കാരപ്പാടം സ്വദേശി മനോജ് ആണ് മരിച്ചത്. 32 വയസായിരുന്നു.

സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷിക്കാൻ കൂട്ടുകാരോടൊപ്പം പോയപ്പോഴായിരുന്നു മനോജ് അപകടത്തിൽപ്പെട്ടത്. ഏഴു പേർക്കൊപ്പമാണ് മനോജ് കുളിക്കാൻ ഇറങ്ങിയത്. ഇതിൽ മനോജിനെ മാത്രം കാണാതാവുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

SCROLL FOR NEXT