നിലമ്പൂര്‍ കുതിരപ്പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കാരാട് സ്വദേശി സുജിന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ രണ്ട് പേരും ഒഴുക്കില്‍പ്പെട്ടു. കുതിരപ്പുഴയുടെ ചേറായി കടവില്‍ രാവിലെ 8 മണിയോടെയാണ് അപകടം.
മുങ്ങിമരണങ്ങള്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ജലസുരക്ഷയെപ്പറ്റി അവബോധമുണ്ടാക്കുക
2. മുതിര്‍ന്നവരുടെ ഒപ്പമല്ലാതെ വെള്ളത്തില്‍ ഇറങ്ങരുതെന്ന് കുട്ടികളോട് കര്‍ക്കശമായി പറയുക.
3. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക
4. അവധിക്കാലത്ത് ബന്ധുവീടുകളില്‍ പോകുമ്പോള്‍ കുളിക്കാനോ മീന്‍പിടിക്കാനോ ജലാശയങ്ങളിലേക്ക് പോകരുതെന്ന് കുട്ടികളോട് നിര്‍ദേശിക്കുക
5. അപസ്മാരം, പേശീവലിവ്, ഹൃദ്രോഗം എന്നീ അസുഖങ്ങളുള്ള കുട്ടികളെ വെള്ളത്തില്‍ ഇറങ്ങുന്നതില്‍നിന്ന് വിലക്കുക
6. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടാതെ കമ്പോ, കയറോ തുണിയോ നീട്ടിക്കൊടുക്കുക
8. വെള്ളത്തില്‍ ഇറങ്ങുന്ന സ്ത്രീകളും പെണ്‍കുട്ടികളും വസ്ത്രധാരണത്തില്‍ മാറ്റംവരുത്തുക. കേരളീയ വസ്ത്രങ്ങള്‍ അപകടസാധ്യത വര്‍ധിപ്പിക്കും
പരസ്യം ചെയ്യല്‍
9. വെള്ളത്തിലേക്ക് ഓടിവന്നു എടുത്തുചാടുന്നത് ഒഴിവാക്കുക. സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ഉചിതം
10. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്
11. മദ്യപിച്ചതിന് ശേഷം ഒരുകാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അപകടസാധ്യത കൂട്ടും
12. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്