NEWSROOM

ആലപ്പുഴയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിയ സംഭവം; പ്രതി പിടിയില്‍

രാമങ്കരി വേഴപ്ര സ്വദേശി ബൈജുവിനാണ് ചൊവ്വാഴ്ച രാത്രി 12 മണിയോട് കൂടി നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപരുക്കേൽപ്പിച്ച കേസിലെ പ്രതി പിടിയില്‍. കലവൂര്‍ സ്വദേശി സുബിനാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബലമായി പിടിച്ചു കൊണ്ടുപോയ ഭാര്യ രഞ്ജിനിയെയും കണ്ടെത്തി.

രാമങ്കരി വേഴപ്ര സ്വദേശി ബൈജുവിനാണ് ചൊവ്വാഴ്ച രാത്രി 12 മണിയോട് കൂടി നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. അടുക്കള വശത്തെ വാതിൽ പൊളിച്ച് അകത്ത് കയറി സുബിൻ ബൈജുവിനെ വെട്ടുകയായിരുന്നു. തലയിലും വലത് കൈവിരലിലും വെട്ടേറ്റിട്ടുണ്ട്. 

ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ചേർന്നാണ് ബൈജുവിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. എന്നാൽ കൈയിലെ മുറിവിന് പ്ലാസ്റ്റിക് സർജറി വേണ്ടതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുബിന്റെ ഭാര്യയെ ബൈജു വീട്ടിൽ താമസിപ്പിച്ചതുമായി ബന്ധപെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

SCROLL FOR NEXT