NEWSROOM

എലിവിഷം ചേര്‍ത്തെന്ന് പറഞ്ഞത് തമാശയാണെന്ന് കരുതി; വടകരയില്‍ ബീഫ് കഴിച്ച യുവാവ് അത്യാസന്നനിലയില്‍

മദ്യപാനത്തിനിടയില്‍ സുഹൃത്തായ മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിനെയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്. മദ്യപാനത്തിനിടയില്‍ സുഹൃത്തായ മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു.

ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് നിധീഷിനോട് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി കഴിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ വയറു വേദനയും മറ്റ് അസ്വസ്ഥതകളുമായി ഓര്‍ക്കാട്ടേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബീഫില്‍ എലിവിഷം ചേര്‍ത്തതായി പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത് തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നുവെന്നുമാണ് മഹേഷ് പൊലീസിനോട് പറഞ്ഞത്.

SCROLL FOR NEXT