NEWSROOM

ഗുണ്ടാ നേതാവിനെതിരെ പെൺകുട്ടി സാക്ഷി പറഞ്ഞു; സഹോദരനെ നടുറോഡിലിട്ട് തല്ലിക്കൊന്നു

പൊലീസ് സ്ഥലത്തെത്തി സാഹിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിലെ കാൺപൂരിൽ ഗുണ്ടാ നേതാവിനെതിരെ സാക്ഷി പറഞ്ഞ പെൺകുട്ടിയുടെ സഹോദരനെ നടുറോഡിലിട്ട് അടിച്ചു കൊന്നു. ശാസ്ത്രിചൌക്ക് സ്വദേശി സാഹിൽ പാസ്വാനാണ് കൊല്ലപ്പെട്ടത്.  കൊല നടത്തിയ  അഞ്ചു പ്രതികളിൽ നാലു പേരെ  പൊലീസ് അറസ്റ്റ് ചെയ്തു.

READ MORE: ആരോഗ്യകരമായ തൊഴിലിടങ്ങൾക്കായി പോരാടും; അന്നയുടെ മാതാപിതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്

കാൺപൂരിലെ ശാസ്ത്രി ചൌക്ക് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാ നേതാവിനെതിരെ പരാതി നൽകിയ ശേഷം സഹോദരിയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രൊഫഷണൽ ഡ്രമ്മർ കൂടിയായ സാഹിൽ പാസ്വാൻ. പെട്ടെന്ന് അഞ്ച് പേർ വടികളുമായി ഇവർക്ക് നേരെ പാഞ്ഞടുക്കുകയും സാഹിലിനെ നടുറോഡിലിട്ട് തല്ലിക്കൊല്ലുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി സാഹിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.

READ MORE:ഡൽഹിയെ ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗുണ്ടാനേതാവിനെതിരെ സാക്ഷി പറഞ്ഞതിൽ സഹോദരങ്ങൾ നിരന്തരം ഭീഷണി നേരിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശാൽ, വിക്രം,വിവേക്, അക്ഷയ് എന്നിവരെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ അഞ്ചാമത്തെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 15 ദിവസം മുമ്പാണ് ഗുണ്ടാനേതാവിനെ ജാമ്യത്തിൽ വിട്ടയച്ചത്.

SCROLL FOR NEXT