NEWSROOM

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്; രണ്ട് മരണം, ആറ് പേർക്ക് പരിക്ക്

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാ‍ർഥിയും മുൻ പൊലീസ് ഉദ്യോ​ഗസ്ഥയുടെ മകനുമായ 20കാരൻ ഫീനിക്സ് ഇക്നെ‍ർ ആണ് വെടിയുതി‍ർത്തത്.

Author : ന്യൂസ് ഡെസ്ക്

ഫ്ലോറിഡയിൽ വെടിവെപ്പിൽ രണ്ട് പേ‍ർ കൊല്ലപ്പെട്ടു. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ആറ് പേ‍ർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാ‍ർഥിയും മുൻ പൊലീസ് ഉദ്യോ​ഗസ്ഥയുടെ മകനുമായ 20കാരൻ ഫീനിക്സ് ഇക്നെ‍ർ ആണ് വെടിയുതി‍ർത്തത്. പൊലീസ് ഉദ്യോ​ഗസ്ഥയായിരുന്ന അമ്മയുടെ തോക്ക് ഉപയോ​ഗിച്ചാണ് മകൻ യൂണിവേഴ്സിറ്റിയിൽ വെടിവെച്ചത്. ആക്രമണകാരി ദീ‍ർഘകാലമായി ഷെരീഫ് ഓഫീസിലെ യൂത്ത് അഡ്വൈസറി കമ്മീഷൻ്റെ ഭാ​ഗമായിരുന്നു. ഓഫീസുമായി ബന്ധപ്പെട്ട് നിരവധി പരിശീലന പരിപാടികളിലും ഇയാൾ ഏർപ്പെട്ടിരുന്നു.

തുട‍ർന്ന് പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി അശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയിൽ നിന്നും വെടിയുതി‍ർക്കാൻ ഉപയോ​ഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ആക്രമണത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെയും വ്യക്തമല്ല. ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരായ ക്യാമ്പസ് പ്രകടനത്തിൽ പങ്കെടുത്തയാളാണ് പ്രതി.

കൊല്ലപ്പെട്ടവ‍ർ യൂണിവേഴ്സിറ്റിയിലെ വിദ്യാ‍ർഥികളല്ലെന്ന് പൊലീസ് പറയുന്നു. വെടിവെപ്പിന് പിന്നാലെ കോളേജ് അടച്ചിരിക്കുകയാണ്.

SCROLL FOR NEXT