NEWSROOM

വയോധികന്‍‌ മരിച്ചെന്ന് ബന്ധുക്കള്‍, ഇല്ലെന്ന് കണ്ടെത്തി അറ്റന്‍ഡർ; കണ്ണൂരില്‍ മോർച്ചറിയിലേക്ക് മാറ്റിയ ആള്‍ക്ക് ജീവന്‍

കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനെയാണ് മരണം സ്ഥിരീകരിച്ച് മോ‍ർച്ചറിയിലെക്ക് മാറ്റിയപ്പോള്‍ ജീവനുണ്ടെന്ന് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ് കണ്ടെത്തി. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് (67) മരണം സ്ഥിരീകരിച്ച് മോ‍ർച്ചറിയിലെക്ക് മാറ്റിയപ്പോള്‍ ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഐസിയുവിൽ പ്രവേശിപ്പിച്ച പവിത്രൻ പ്രതികരിച്ചു തുടങ്ങിയെന്ന് ബന്ധുക്കൾ പറഞ്ഞു.



മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റൻഡർ ജയനാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കളാണ് മരിച്ചെന്ന് സ്ഥിരീകരിച്ച് മോർച്ചറിയിലേക്ക് പവിത്രനുമായി വന്നതെന്നും ജയൻ പറഞ്ഞു. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികൾ ഇയാൾ മരിച്ചെന്ന്  സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ പറയുന്നു. പവിത്രൻ മരിച്ചെന്ന് ദിനപത്രങ്ങളിൽ വാർത്തയും നൽകിയിരുന്നു.

SCROLL FOR NEXT