NEWSROOM

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

പയ്യോളി സ്വദേശിയായ ബിനു ആണ് രോഹിത്തിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് കൊഴിലാണ്ടിയില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൊയിലാണ്ടി നന്തി സ്വദേശിയായ രോഹിതിനാണ് കാലിന് വെട്ടേറ്റത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. പയ്യോളി സ്വദേശിയായ ബിനു ആണ് രോഹിത്തിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്.

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് നിഗമനം. വെട്ടേറ്റ രോഹിതിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


SCROLL FOR NEXT