NEWSROOM

കോഴിക്കോട് പത്ര ഉടമയെ വെട്ടിയ കേസ്: 19 വർഷം ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് സിബിഐ

2005ൽ കോഴിക്കോട് പത്ര ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ഗൾഫിലേക്ക് ഒളിവിൽ പോവുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

19 വർഷം ഒളിവിലായിരുന്ന കോഴിക്കോട്ടെ വെട്ട് കേസ് പ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു. കമ്മീസ് ഒട്മാൻ അൽ ഹമാദിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2005ൽ കോഴിക്കോട് പത്ര ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ഗൾഫിലേക്ക് ഒളിവിൽ പോവുകയായിരുന്നു.

ഇന്നലെ രാത്രി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ഹമാദിയെ സിബിഐ പിടികൂടിയത്. പ്രതിക്ക് വേണ്ടി 2020 ൽ ഇൻറർ പോൾ റെഡ് കോർണർ നോട്ടിസ് ഇറക്കിയിരുന്നു.

SCROLL FOR NEXT