പ്രതീകാത്മക ചിത്രം 
NEWSROOM

പെരുമ്പാവൂരിലെ വ്യാപാര സ്ഥാപനത്തിൽ മാനേജർ തൂങ്ങിമരിച്ച നിലയിൽ; GST ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

ആലുവ മൂന്നാർ റോഡിൽ പ്രവർത്തിക്കുന്ന പെറ്റൽസ് ലേഡീസ് ഷോപ്പിലെ മാനേജർ മലപ്പുറം ചേലമ്പ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് തൂങ്ങിമരിച്ചത്

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂരിലെ വ്യാപാര സ്ഥാപനത്തിൽ മാനേജർ തൂങ്ങിമരിച്ച നിലിയൽ. ആലുവ മൂന്നാർ റോഡിൽ പ്രവർത്തിക്കുന്ന പെറ്റൽസ് ലേഡീസ് ഷോപ്പിലെ മാനേജർ മലപ്പുറം ചേലമ്പ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ട്, സ്ഥാപനത്തിന്‍റെ മുകൾ നിലയിലായിരുന്നു സംഭവം.  ആത്മഹത്യക്ക് കാരണം ജിഎസ്ടി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം നികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഇവിടെ പരിശോധനകൾക്ക് എത്തിയിരുന്നു. ഇവരുടെ ചോദ്യം ചെയ്യലുകളും പ്രവർത്തികളും ഉടമസ്ഥനായ സജിത്തിന് മനോവിഷമം ഉണ്ടാക്കിയതായാണ് സ്ഥാപനത്തിലെ ജീവനക്കാർ പറയുന്നത്. സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകളാണ് ജീവനൊടുക്കാന്‍ കാരണമെന്ന് എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

SCROLL FOR NEXT