പെരിനാറ്റല്‍ ഡിപ്രഷന്‍, സൈക്കോസിസും കുഞ്ഞുങ്ങളെ വലിയ തോതില്‍ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. കുട്ടികളില്‍ വിളര്‍ച്ച, ബുദ്ധിവികാസത്തെയും മാനസികാരോഗ്യത്തെയും ഇത് ബാധിക്കുന്നുണ്ട്. മറ്റുള്ള കുട്ടികളോടും സമൂഹത്തോടും ഇടപെടാന്‍ അകാരണ ഭയം, സ്‌നേഹദൗര്‍ലഭ്യം എന്നിവ ഈ കുട്ടികളില്‍ അനുഭവപ്പെടുന്നു.
മികച്ച സാമൂഹിക-സൗഹൃദ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തടസ്സമാകുന്നുവെന്നും പഠനങ്ങള്‍. അമ്മമാരുടെ പേരിനാറ്റല്‍ ഡിപ്രഷനും സൈക്കോസിസും കാരണം കുട്ടികളില്‍ പഠനവൈകല്യങ്ങളും പെരുമാറ്റ വൈകല്യങ്ങളും ഉടലെടുന്നു. ആരും നോക്കാനില്ലാത്ത അമ്മമാര്‍ക്കൊപ്പം കുട്ടികളും ജയിലില്‍ എത്തുന്ന സാഹചര്യമുണ്ടാകുന്നു.
ശിക്ഷയുടെ ഭാഗമായി കഴിഞ്ഞ 13 വര്‍ഷത്തിനിടെ 36 അമ്മമാരെ ജയിലിലെത്തി. അമ്മമാര്‍ക്കൊപ്പം 10 കുട്ടികളും ജയിലില്‍ കഴിഞ്ഞു. മികച്ച കൗണ്‍സലിംഗ് നല്‍കല്‍ നിര്‍ബന്ധമാക്കണം. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍ എന്നിവരടങ്ങിയ പ്രത്യേക മാനസികാരോഗ്യ വിദഗ്ധ ടീം പരിശോധിക്കണം. വിഷയവുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യമന്ത്രി കൂടിയായ പി.കെ ശ്രീമതി ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു.
പെരിനാറ്റല്‍ സൈക്കോസിസ് താന്‍ ഇതുവരെ കേട്ടിട്ടില്ലെന്നാണ് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി പ്രതികരിച്ചത്. എന്നാല്‍ ഇതിന്റെ ഭാഗമായി കുഞ്ഞുങ്ങളെ കൊന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം
ഒരു കേസും ആവര്‍ത്തിക്കാന്‍ പാടില്ല. ഒരു കുഞ്ഞുപോലും കൊല്ലപ്പെടാനും പാടില്ല. സര്‍ക്കാര്‍ ഇത്തരം കേസുകള്‍ക്ക് വേണ്ട അടിയന്തര പ്രാധാന്യം നല്‍കണമെന്ന് പികെ ശ്രീമതി ആവശ്യപ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. എല്ലാ സംസ്ഥാങ്ങളും ഇത് നടപ്പിലാക്കണം. അമ്മമാരെ ശിക്ഷിക്കുകയല്ല വേണ്ടത്. ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ശ്രീമതി പറയുന്നു.