NEWSROOM

സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം

പെരിനാറ്റല്‍ സൈക്കോസിസ് 100% ചികിത്സിച്ചു മാറ്റാമോ എന്ന് ഇപ്പോഴും സംശയവും മുന്‍വിധിയും സോഷ്യല്‍ സ്റ്റിഗ്മയും ഉള്ളവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

Author : ഫൗസിയ മുസ്തഫ


വര്‍ഷങ്ങളായുള്ള എന്റെ അന്വേഷണത്തിനിടയില്‍ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു കരഞ്ഞ ഒരു ദിവസമുണ്ട്. മൂന്ന് കാലങ്ങളെ അടയാളപ്പെടുത്തിയ ആ ദൃശ്യങ്ങള്‍ കാണുമ്പോഴെല്ലാം ഇപ്പോഴും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകും.

പെരിനാറ്റല്‍ സൈക്കോസിസ് 100% ചികിത്സിച്ചു മാറ്റാമോ എന്ന് ഇപ്പോഴും സംശയവും മുന്‍വിധിയും സോഷ്യല്‍ സ്റ്റിഗ്മയും ഉള്ളവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അവരെ ബോധ്യപ്പെടുത്താന്‍ ഇതിലും മികച്ച ഉദാഹരണം എനിക്ക് പങ്ക് വെക്കാനില്ല. ആ കെട്ട കാലത്തേയും നല്ല കാലത്തെയും ദൃശ്യങ്ങള്‍ അവരുടെ അനുവാദത്തോടെ ന്യൂസ് മലയാളത്തിലൂടെ പങ്കുവെക്കുന്നു.

പെരിനാറ്റല്‍ ഡിപ്രഷനും സൈക്കോസിസിനും മുന്നില്‍ ഇനിയും പകച്ചു നില്‍ക്കുന്ന സ്ത്രീകളോടാണ്. ബ്രിട്ടണ്‍ 100 വര്‍ഷം മുന്‍പ് നടപ്പിലാക്കിയ ഒരു നിയമം സ്വാതന്ത്ര്യം ലഭിച്ചു 70 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഈ അസുഖത്തെക്കുറിച്ച് ഈ നൂറ്റാണ്ടിലും അറിഞ്ഞിട്ടില്ല, ചിന്തിച്ചിട്ടില്ല.

അസുഖം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാനുള്ള സ്‌ക്രീനിംഗ് ടൂള്‍, ക്ലിനിക്കല്‍ പ്രാക്ടീസ് ഒന്നും നടപ്പിലാക്കാതെ ഇതൊരു സ്വാഭാവിക ഭ്രാന്ത് ആയി ചിത്രീകരിച്ചു ക്രിമിനല്‍ കുറ്റമാക്കി എഴുതിത്തള്ളുന്നവരെയെല്ലാം തിരുത്താന്‍ ധൈര്യമായി മുന്നോട്ടു വരണം. കാരണം നമ്മുടെ വ്യവസ്ഥിതിയില്‍ കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നതാണ് സ്ഥിതി.

ന്യൂസ് മലയാളത്തിന്റെ മനസ്സ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍ എന്ന പരമ്പര ഇവിടെ സമാപിക്കുന്നു.

SCROLL FOR NEXT