NEWSROOM

മണിപ്പൂർ കലാപം: കുക്കി, മെയ്തേയ് വിഭാഗങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം, ചർച്ച നാളെ ഡൽഹിയിൽ

കലാപം തുടങ്ങിയത് മുതൽ ആദ്യമായാണ് ഇരുവിഭാഗങ്ങളും ഒരു സംയുക്ത ചർച്ചയ്ക്ക് തയ്യാറാകുന്നത്

Author : ന്യൂസ് ഡെസ്ക്

മണിപ്പൂരിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുക്കി, മെയ്തേയ് വിഭാഗങ്ങളെ ആദ്യമായി സമാധാന ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ. നാളെ (15/10/2024) ഡൽഹിയിൽ വെച്ച് ഇരുവിഭാഗങ്ങളുടെയും എംഎൽഎമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിൽ സമാധാന ചർച്ച നടത്തും.

നാഗാ വിഭാഗത്തിൽ നിന്നും മൂന്ന് എംഎൽഎമാർ നാളെ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. അവാങ്ബോ ന്യൂമെയ്, എൽ ദിഖോ, രാം മുയിവ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്ന നാഗാ എംഎൽഎമാർ. മെയ്തേയ്, കുക്കി വിഭാഗങ്ങളിൽ നിന്നും എത്ര എംഎൽഎമാർ പങ്കെടുക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ചർച്ചകൾക്കായി എംഎൽഎമാർ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മെയ് 2023 മുതൽ മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിൽ ഇതുവരെ 200ഓളം പേരാണ് മരണപ്പെട്ടത്. കലാപം തുടങ്ങിയത് മുതൽ ആദ്യമായാണ് ഇരുവിഭാഗങ്ങളും ഒരു സംയുക്ത ചർച്ചയ്ക്ക് തയ്യാറാകുന്നത്. നേരത്തെ, നാഗാ എംഎൽഎമാർ ഗുവാഹത്തിയിലും കൊൽക്കത്തയിലും വെച്ച് പലതവണ ഇരു വിഭാഗങ്ങളുമായി പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു. സംയുക്ത ചർച്ചകൾ സംഘടിപ്പിക്കുന്നത് ആദ്യമായാണ്.

SCROLL FOR NEXT