NEWSROOM

മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രന്‍ കുറ്റവിമുക്തന്‍; എല്ലാ പ്രതികളേയും വെറുതെ വിട്ടു

ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി

Author : ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍‌ കെ. സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളേയും വെറുതെ വിട്ടു. കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. 

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി , നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്. കെ. സുരേന്ദ്രനടക്കം ആറുപേരായിരുന്നു പ്രതികൾ. കേസില്‍ വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.

കോഴക്കേസിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നായിരുന്നു വിധി വന്നശേഷമുള്ള കെ. സുരേന്ദ്രന്‍റെ പ്രതികരണം. ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണിത്.തന്നെ തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കാനുള്ള ഗൂഢ നീക്കം. സിപിഎമ്മിനൊപ്പം ലീഗ് നേതാവിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നാല് വർഷം തന്നെ വേട്ടയാടിയെന്നും ഒരു കേസിനും ആത്മവിശ്വാസത്തെ തകർക്കാനാകില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. വത്സൻ തില്ലങ്കേരിക്കെതിരെ ബോധപൂർവമായ നീക്കം നടന്നുവെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

SCROLL FOR NEXT