NEWSROOM

മനോജ് എബ്രഹാം ഇനി ഡിജിപി; ഫയർ ആൻ്റ് റെസ്ക്യു മേധാവിയായി നിയമിച്ചു

ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി

Author : ന്യൂസ് ഡെസ്ക്


മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. സംസ്ഥാന ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. ഡിജിപി കെ പദ്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് സ്ഥാനക്കയറ്റം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.


ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നായിരുന്നു മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലെത്തിയത്. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നാലെയായിരുന്നു നടപടി.

SCROLL FOR NEXT