NEWSROOM

പുലി ഭീതി മാറാതെ പെരുന്തട്ട; പുലിയിറങ്ങി ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും പിടികൂടാനായില്ല

രണ്ടു ദിവസം മുൻപ് മേയാൻ വിട്ട പശുവിനെ, പുലി കൊന്ന് തിന്നുകയും പശുക്കിടാവിനെ ആക്രമിക്കുകയും ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്



വയനാട് പെരുന്തട്ടയിൽ പുലിയിറങ്ങിയിട്ട് ദിവസങ്ങൾ പലത് കഴിഞ്ഞു. പക്ഷേ ഇനിയും പുലിയെ പിടിക്കാനായിട്ടില്ല. വയനാട് കൽപ്പറ്റ പെരുന്തട്ട എസ്റ്റേറ്റിലെ ഒന്നാം നമ്പർ ഭാഗത്താണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പിടികൂടാൻ കൂടും നിരീക്ഷിക്കാൻ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് മേയാൻ വിട്ട പശുവിനെ, പുലി കൊന്ന് തിന്നുകയും പശുക്കിടാവിനെ ആക്രമിക്കുകയും ചെയ്തിരുന്നു.

ALSO READ: വയനാട് കൽപ്പറ്റയില്‍ പുലിയുടെ സാന്നിധ്യം; പരിശോധന നടത്തി വനം വകുപ്പ് സംഘം

പുലി ഭീതിയിൽ പ്രദേശത്തെ തോട്ടം തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഡിഎഫ്ഒ അജിത്ത് കെ. രാമൻ്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകുന്നുണ്ട്. എന്നാൽ ഭീതി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

SCROLL FOR NEXT