NEWSROOM

അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം; പരിഹാരം കാണാൻ മാർ ജോസഫ് പാംപ്ലാനി, വിമത വിഭാഗവുമായി ചർച്ച നടത്തും

ചർച്ചയിൽ ഉയർന്ന ആവശ്യങ്ങളിൽ സിനഡിനോടും മേജർ ആർച്ച് ബിഷപ്പിനോടും കൂടിയാലോചിച്ച ശേഷം മാത്രമാകും പ്രശ്നപരിഹാരത്തിൽ തീരുമാനം എടുക്കുക എന്ന് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

സിറോ മലബാർ സഭ അങ്കമാലി അതിരൂപതയിലെ കുർബാന തർക്ക പരിഹാരത്തിന് ഒരുങ്ങി മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന വിമത വിഭാഗവുമായി ചർച്ച നടത്തും. പിന്നാലെ സഭ അനുകൂല സംഘടനകളുമായും ചർച്ച നടത്തും. കത്തോലിക്കാ കോൺഗ്രസുമായി നാളെ മെത്രാപ്പോലീത്തൻ വികാരി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ ഉയർന്ന ആവശ്യങ്ങളിൽ സിനഡിനോടും മേജർ ആർച്ച് ബിഷപ്പിനോടും കൂടിയാലോചിച്ച ശേഷം മാത്രമാകും പ്രശ്നപരിഹാരത്തിൽ തീരുമാനം എടുക്കുക എന്ന് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

UPDATING...........

SCROLL FOR NEXT