കോട്ടയം പുലരിക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (ഐസിജെ) കോളേജ് പ്രിൻസിപ്പലിനെതിരെ ജേർണലിസം വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജ് പ്രിൻസിപ്പൽ ഡോ. ലിജിമോൾ പി. ജേക്കബിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തുന്നത്. എം ജി സർവകലാശാല എക്സാം ചെയർ സ്ഥാനത്തുനിന്ന് ലിജിമോളെ മാറ്റണം എന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം.
വ്യക്തി വിരോധം വെച്ച് ഇന്‍റേർണൽ പരീക്ഷകളിൽ വിദ്യാർഥികളുടെ മാർക്ക് പ്രിൻസിപ്പൽ വെട്ടിക്കുറച്ചു എന്നാണു ആരോപണം. ലിജിമോൾ പി. ജേക്കബ് പ്രിൻസിപ്പൽ ചെയർ സ്ഥാനത്ത് ഇരിക്കുന്ന സർവകലാശാല പരീക്ഷകളിൽ വിശ്വാസമില്ലെന്നും വിദ്യാർത്ഥികൾ വി.സിയെ അറിയിച്ചു.