NEWSROOM

മരോട്ടിച്ചോട് കൊലപാതകം; കാരണം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം: പ്രതികള്‍ പിടിയില്‍

ഇന്നലെ പുലർച്ചയാണ് മരോട്ടിച്ചോട് പാലത്തിന് സമീപം കൂനംതൈ സ്വദേശി പ്രവീണിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി ഇടപ്പള്ളിയില്‍ മരോട്ടിച്ചോട് പാലത്തിനു സമീപമുണ്ടായ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിൽ. കൊല്ലം സ്വദേശി ഷമീറാണ് പൊലീസ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഇന്നലെ പുലർച്ചെയാണ് മരോട്ടിച്ചോട് പാലത്തിന് സമീപം കൂനംതൈ സ്വദേശി പ്രവീണിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മർദനം ഏറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. പ്രവീണ്‍ സ്ഥിരമായി പാലത്തിന് താഴെയാണ് കിടന്നുറങ്ങിയിരുന്നത്. സമീപ വാസികളുടെ മൊഴി പ്രകാരം, മരിക്കുന്നതിനു തലേന്ന് പ്രവീണ്‍ സുഹൃത്തുക്കളുമൊത്ത് പാലത്തിനു താഴെയിരുന്ന് മദ്യപിച്ചിരുന്നു.

SCROLL FOR NEXT