അലൻ വാക്കറുടെ സംഗീതനിശയിൽ നടന്ന കൂട്ട മൊബൈൽ മോഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിഐപി ടിക്കറ്റിൽ അകത്ത് കടന്ന എട്ടംഗ സംഘമാണ് മൊബൈൽ മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തൽ. പരിപാടിയിക്കിടെ നടന്നത് വ്യാപക മൊബൈൽ മോഷണമെന്ന് എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണർ സി. ജയകുമാർ പറഞ്ഞു. മൊബൈലുകൾ കേരളത്തിൽ നിന്നും കടത്തിയതായി കണ്ടെത്തിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ജയകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ALSO READ: അലൻ വാക്കറുടെ പരിപാടിക്കിടെ നഷ്ടപ്പെട്ടത് നൂറോളം ഫോണുകൾ; മോഷണസാധ്യത തള്ളി പൊലീസ്
പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. മോഷ്ടാക്കൾ സംസ്ഥാനം വിട്ടതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഇതുവരെ 60ഓളം പരാതികൾ മുളവുകാട് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചി ബോൾഗാട്ടി പാലസിൽ കഴിഞ്ഞ ദിവസമാണ് ഡി.ജെ. അലൻ വാക്കറുടെ സംഗീത വിരുന്ന് നടന്നത്. ആയിരങ്ങളാണ് സംഗീത നിശയിൽ പങ്കെടുക്കാനായി ബോൾഗാട്ടി പാലസിൽ എത്തിയത്.