NEWSROOM

ന്യൂയോര്‍ക്കില്‍ കൂട്ട വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു, ആറുപേർക്ക് പരുക്ക്

വെടിവെപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചയുടനെത്തന്നെ സംഭവ സ്ഥലത്തെത്തിയ റോച്ചസ്റ്റര്‍ പൊലീസ് ഓടിപ്പായുന്ന ആള്‍ക്കൂട്ടത്തെയാണ് കണ്ടതെന്ന് ക്യാപ്റ്റന്‍ ഗ്രെഗ് ബെല്ലോ മാധ്യമങ്ങളോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ നഗരത്തിലുണ്ടായ കൂട്ടവെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ആറു മണിക്ക് നടന്ന വെടിവെപ്പില്‍ 6 പേര്‍ക്കാണ് പരിക്കേറ്റത്.

വെടിവെപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചയുടനെത്തന്നെ സംഭവ സ്ഥലത്തെത്തിയ റോച്ചസ്റ്റര്‍ പൊലീസ് ഓടിപ്പായുന്ന ആള്‍ക്കൂട്ടത്തെയാണ് കണ്ടതെന്ന് ക്യാപ്റ്റന്‍ ഗ്രെഗ് ബെല്ലോ മാധ്യമങ്ങളോട് പറഞ്ഞു.  ആക്രമണത്തില്‍ ഒരു 20 വയസുകാരന്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. പരുക്ക് പറ്റിയ അഞ്ചു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവര്‍ക്ക് സാരമായ പരുക്കുകളൊന്നും തന്നെയില്ല. സംഭവത്തിനു ശേഷം പരുക്കുപറ്റിവരില്‍ പലരേയും സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതു കൊണ്ടു തന്നെ പരുക്കേറ്റവരുടെ കണക്കുകള്‍ പൂര്‍ണമല്ല.

ആക്രമണത്തിനു പിന്നിലുള്ളതാരാണെന്നതിന് വ്യക്തതയില്ല. ഇതുവരെ സംഭവുമായി ബന്ധപ്പെട്ട് ആരും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



SCROLL FOR NEXT