NEWSROOM

കൊച്ചിയിൽ വൻ ലഹരിവേട്ട; ഒരു മാസത്തിനിടെ പിടികൂടിയത് 137 കേസുകൾ

സെപ്റ്റംബർ മാസത്തിൽ മാത്രം 153 പേരെയാണ് ലഹരിക്കേസുകളിൽ അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിൽ ഒരു മാസത്തിനിടെ നടന്നത് വൻ ലഹരി വേട്ട. കൊച്ചി സിറ്റിയിൽ സെപ്റ്റംബർ മാസം 137 ലഹരി കേസുകൾ പിടികൂടി. സെപ്റ്റംബർ മാസത്തിൽ മാത്രം 153 പേരെയാണ് ലഹരിക്കേസുകളിൽ അറസ്റ്റ് ചെയ്തത്.

52 കിലോ കഞ്ചാവും, 83.89 ഗ്രാം എംഡിഎംഎയും സെപ്റ്റംബർ മാസത്തിൽ പിടിച്ചെടുത്തു. കോക്കൈയ്നും ബ്രൗൺ ഷുഗറും അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തവയിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്.

SCROLL FOR NEXT