എറണാകുളം കളമശേരിയിൽ വൻ തീപിടുത്തം. ബീവറേജിന് സമീപത്താണ് തീപിടിത്തമുണ്ടായത്. സമീപത്തുള്ള വീടുകളിലേക്കും തീപടർന്നിട്ടുണ്ടെന്ന് സംശയിക്കുന്നു. ഫയർ ഫോഴ്സിൻ്റെ ആദ്യ യൂണിറ്റ് അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ജനവാസമേഖലയിലാണ് തീപിടിത്തമുണ്ടായത്. കയരുവള്ളി ജമാൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ALSO READ: MDMA കവറോടെ വിഴുങ്ങിയ യുവാവ് മരിച്ചു; ലഹരി പാക്കറ്റ് വിഴുങ്ങിയത് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ
സംഭവസ്ഥലത്തെ വൈദ്യുത കമ്പികളും പൊട്ടി വീണിട്ടുണ്ട്. കളമശേരിയിൽ സാഹസിക രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗോഡൗണിൽ നിന്നും വാഹനങ്ങൾ മാറ്റുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. തീപിടുത്തത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.