FIRE 
NEWSROOM

തലശ്ശേരി കടവത്തൂരിൽ വൻ തീപിടുത്തം; 12 കടകൾ കത്തി നശിച്ചു

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ തലശ്ശേരി കടവത്തൂരിൽ വൻ തീപിടുത്തം. 12 കടകൾ കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ല.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് പുലർച്ചെ സമീപത്തെ കൊപ്ര കടയ്ക്ക് തീപിടിച്ച സംഭവത്തിനു മണിക്കൂറുകൾക്ക് ശേഷമാണ് കടവത്തൂരിൽ വീണ്ടും തീപിടുത്തമുണ്ടായത്.

SCROLL FOR NEXT