NEWSROOM

Something Went Wrong; 'എക്‌സ്' പണിമുടക്കി

സൈൻ ഇൻ ചെയ്യുന്നതിലും നേരിട്ടുള്ള സന്ദേശങ്ങൾ ലഭിക്കാത്തതിലും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉപയോക്താക്കൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് പ്രവര്‍ത്തനരഹിതമായി. Hmm...this page doesn’t exist. Try searching for something else എന്നാണ് എക്സ് പേജ് ഓപ്പൺ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്നത്.

സൈൻ ഇൻ ചെയ്യുന്നതിലും നേരിട്ടുള്ള സന്ദേശങ്ങൾ ലഭിക്കാത്തതിലും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉപയോക്താക്കൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ ശ്രമിക്കുന്ന നിരവധി ആളുകൾക്ക് ഇത് അസൗകര്യം സൃഷ്ടിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം എക്സ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.പുതിയ പോസ്റ്റുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, "എന്തോ കുഴപ്പം സംഭവിച്ചു.വീണ്ടും ലോഡുചെയ്യാൻ ശ്രമിക്കുക" എന്ന സന്ദേശത്തിലേക്കാണ് പ്ലാറ്റ്‌ഫോം പോകുന്നത്. ഇപ്പോഴും പ്രസ്നം പരഹരിക്കപ്പെട്ടില്ലെന്നുള്ള പരാതിയുമായി നിരവധി പേർ ഇലോൺ മസ്കിനെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT