നെയ്യാറ്റിൻകര ജനറൽ ആശുപത്രി 
NEWSROOM

വയറുവേദനയ്ക്ക് കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയില്‍; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

കാട്ടാക്കട മച്ചേൽ സ്വദേശി കൃഷ്ണ തങ്കപ്പനെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. വയറുവേദനയെ തുടർന്ന് എത്തിയ യുവതിയെ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. കാട്ടാക്കട മച്ചേൽ സ്വദേശി കൃഷ്ണ തങ്കപ്പനെ(27) യാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്നാണ് യുവതിയെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് നൽകിയ കുത്തിവെപ്പിൽ യുവതി അബോധാവസ്ഥയിൽ ആവുകയും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

കുത്തിവെപ്പിൽ വന്ന പിഴവാണെന്നാണ് കൃഷ്ണയുടെ ബന്ധുക്കളുടെ ആരോപണം. ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

SCROLL FOR NEXT