NEWSROOM

IMPACT | ഈ 'മിഠായി'കുട്ടികൾക്ക് ആശ്വാസമേകും; ടൈപ്പ് വൺ പ്രമേഹ രോഗത്തിനുള്ള മരുന്ന് വിതരണം പുനരാരംഭിച്ചു

പരസ്യ പ്രതിഷേധവുമായി രോഗബാധിതരും മാതാപിതാക്കളും രംഗത്തെത്തിയതോടെയാണ് മരുന്ന് വിതരണം പുനസ്ഥാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

ടൈപ്പ് വൺ പ്രമേഹ രോഗ ബാധിതരായ കുട്ടികൾക്ക് മിഠായി പദ്ധതി വഴിയുള്ള സൗജന്യ മരുന്ന് വിതരണം പുനരാരംഭിച്ചു. ഇൻസുലിൻ, സ്ട്രിപ്പ്, ലാൻസന്റ് അടക്കമുള്ളവയുടെ വിതരണമാണ് പുനരാരംഭിച്ചത്. ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും മിഠായി പദ്ധതി വഴിയുള്ള സൗജന്യ മരുന്ന് വിതരണം മാസങ്ങളായി മുടങ്ങിയ വാർത്ത ന്യൂസ്‌ മലയാളം പുറത്തുവിട്ടിരുന്നു.

ഇൻസുലിൻ അടക്കമുള്ളവയുടെ വിതരണം നിലച്ചതോടെ രോഗബാധിതർ വൻ തുക മുടക്കി ഇൻസുലിൻ, സ്ട്രിപ്പ്, ലാൻസന്റ് അടക്കമുള്ളവ പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയിലായിരുന്നു. പരസ്യ പ്രതിഷേധവുമായി രോഗബാധിതരും മാതാപിതാക്കളും രംഗത്തെത്തിയതോടെയാണ് മരുന്ന് വിതരണം പുനസ്ഥാപിച്ചത്.

മരുന്ന് വിതരണം പുനസ്ഥാപിച്ചതിൽ നന്ദിയുണ്ടെന്നും വരും മാസങ്ങളിലും വിതരണം കൃത്യമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഗബാധിതരുടെ മാതാപിതാക്കൾ പറഞ്ഞു. പദ്ധതി വഴിയുള്ള മരുന്ന് വിതരണം നിലച്ചതോടെ രോഗ ബാധിതരുടെ കുടുംബങ്ങൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയി നേരിട്ടിരുന്നു.

SCROLL FOR NEXT