രത്തൻ ടാറ്റ വിടവാങ്ങിയതോടെ ടാറ്റ ഗ്രൂപ്പിൻ്റെ 34 ലക്ഷം കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിൻ്റെ മേൽനോട്ടം ആരായിരിക്കും ഏറ്റെടുക്കുക എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. പരിചയപ്പെടാം രത്തൻ ടാറ്റയുടെ പിൻഗാമികളെ.
നോയൽ ടാറ്റ
നവൽ ടാറ്റായുടെ രണ്ടാം വിവാഹത്തിലുണ്ടായ മകനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയുടെ പിൻഗാമിയാകാനുള്ള കൂടുതൽ സാധ്യതയും നോയലിനാണ്. നോയൽ ടാറ്റയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്: മായ, നേവില്ല, ലെഹ്
നെവില്ല ടാറ്റ
ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള സ്റ്റാർ ബസാർ നടത്തുന്നത് നെവില്ലയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഭാവി തലവൻ ആകാനുള്ള ഇദ്ദേഹത്തിന്‍റെ സാധ്യതയും തള്ളികളയാന്‍ ആവില്ല.
ലെഹ് ടാറ്റ
സ്പെയിനിലെ ബിസിനസ്സ് സ്കൂളിൽ നിന്ന് പഠനം. താജ് ഹോട്ടലുകളുടെ ബിസിനസില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഹോസ്പിറ്റാലിറ്റിയിൽ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം വികസിപ്പിക്കാനും ഇവർ സഹായിക്കുന്നു.
മായാ ടാറ്റ
ബയേസ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്‌സിറ്റിയിലുമാണ് മായ ടാറ്റ പഠിച്ചത്. ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലേക്കും ടാറ്റ ഡിജിറ്റലിലേക്കും അവർ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ടാറ്റ ന്യൂ ആപ്പിൻ്റെ ആരംഭത്തിൽ സുപ്രധാന പങ്ക് വഹിച്ചു, ശക്തമായ തന്ത്രപരമായ നേതൃത്വ പാടവമുള്ള വ്യക്തികൂടിയാണ് ഇവർ.