NEWSROOM

അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ചൂഷണം ചെയ്തത് നാട്ടുകാരും അകന്ന ബന്ധുക്കളും

ഇതുവരെ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികള്‍ യുവതിയെ പലതവണ കൂട്ട ബലാത്സംഗം ചെയ്തുവെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്


മലപ്പുറം അരീക്കോട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നാട്ടുകാരും അകന്ന ബന്ധുക്കളും ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്തതെന്നാണ് പരാതി.

36 കാരിയായ യുവതിയെ മുഖ്യപ്രതി പലര്‍ക്കായി കാഴ്ചവെച്ചു. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്തു. ഇതുവരെ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികള്‍ യുവതിയെ പലതവണ കൂട്ട ബലാത്സംഗം ചെയ്തുവെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. യുവതിയുടെ 15 പവന്‍ സ്വര്‍ണം കവര്‍ന്നെടുക്കുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT