NEWSROOM

അന്ന് ലഹരിവിരുദ്ധ പോരാളി, ഇന്ന് ലഹരി മാഫിയയിൽ നിന്ന് പ്രതിഫലം കൈപ്പറ്റി: മെക്സിക്കൻ മന്ത്രിക്ക് 38 വർഷം തടവുശിക്ഷ

മുൻ മന്ത്രി ജെനാരോ ഗാർഷ്യ ലൂണക്ക് ലഹരി മാഫിയയിൽ നിന്ന് പ്രതിഫലം കൈപ്പറ്റിയതിന് 38 വർഷം തടവുശിക്ഷ

Author : ന്യൂസ് ഡെസ്ക്

മെക്സിക്കോയിലെ ലഹരി വിരുദ്ധപോരാളിയായി അറിയപ്പെട്ട മുൻ മന്ത്രി ജെനാരോ ഗാർഷ്യ ലൂണക്ക് ലഹരി മാഫിയയിൽ നിന്ന് പ്രതിഫലം കൈപ്പറ്റിയതിന് 38 വർഷം തടവുശിക്ഷ. അമേരിക്കയിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ നടന്ന വിചാരണയിലാണ് അമേരിക്കയിലെ ജില്ലാ കോടതി ജഡ്ജി ബ്രയാൻ കോഗൻ ശിക്ഷ പ്രഖ്യാപിച്ചത്. ലഹരി മാഫിയയിൽ നിന്ന് പ്രതിഫലം കൈപ്പറ്റിയതിനാണ് മെക്സിക്കോയിലെ മുൻ മന്ത്രി ജെനാരോ ഗാർഷ്യ ലൂണയെ 38 വർഷം തടവുശിക്ഷയ്ക്ക് വിധിച്ചത്. മയക്കുമരുന്ന് സംരംഭത്തിൽ ഏർപ്പെട്ട്, തുടർന്നുണ്ടായ ഗൂഢാലോചനകളിലും ഗാർഷ്യ ലൂണ പങ്കെടുത്തിരുന്നു.

എൽ ചാപ്പോ എന്നറിയപ്പെടുന്ന ജോക്വിൻ ഗുസ്മാൻ ലോറയുടെ നേതൃത്വത്തിലുള്ള സിനലോവ കാർട്ടലിൽ നിന്ന് ഗാർസിയ ലൂണ ദശലക്ഷക്കണക്കിന് ഡോളർ കൈക്കൂലിയായി വാങ്ങി, പകരം അതിലെ അംഗങ്ങളെ അറസ്റ്റിൽ നിന്ന് സംരക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ലൂണയ്ക്കെതിരെ ആരോപിച്ചത്. കൂടാതെ കൊക്കെയ്ൻ കയറ്റുമതിക്ക് സഹായം വാഗ്ദാനം ചെയ്തെന്നുമാണ് ഗാർസിയ ലൂണക്കെതിരെയുള്ള ആരോപണം. 2006 മുതൽ 2012 വരെ മെക്സിക്കോയുടെ പൊതു സുരക്ഷാ മന്ത്രിയായി ഗാർസിയ ലൂണ സേവനമനുഷ്ഠിച്ചിരുന്നു.

മയക്കുമരുന്ന് മാഫിയകളുടെ വലിയ അക്രമങ്ങൾക്കെതിരെ ദശാബ്ദങ്ങളായി പോരാട്ടം നടത്തുന്ന രാജ്യം കൂടിയാണ് മെക്സിക്കോ. കഴിഞ്ഞ ആഴ്ച, മെക്സിക്കൻ സിറ്റി മേയർ അലജാൻഡ്രോ ആർക്കോസ് കൊല ചെയ്യപ്പെട്ട സംഭവത്തിന് പിന്നിലും ലഹരി മാഫിയ സംഘങ്ങളാണെന്നാണ് പ്രാഥമിക വിവരം. തെക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ ചിൽപാൻസിംഗ് നഗരത്തിൻ്റെ മേയറായി അധികാരമേറ്റ് ആറ് ദിവസത്തിന് ശേഷമാണ് അലജാൻഡ്രോ ആർക്കോസ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം, മെക്സിക്കോയിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

SCROLL FOR NEXT