കൊല്ലപ്പെട്ട തോമയുടെ വീട്, പ്രതി പ്രമോദ് 
NEWSROOM

തൃശൂർ മാളയിൽ മധ്യവയസ്കനെ അടിച്ചുകൊലപ്പെടുത്തി; ഒളിവില്‍പ്പോയ പ്രതി പിടിയില്‍

മാള കുരുവിലശ്ശേരിയിൽ ചക്കാട്ടി തോമയെ ( പഞ്ഞിക്കാരൻ തോമസ്) ആണ് പലക കൊണ്ട് മർദിച്ചു കൊലപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ മാളയിൽ മധ്യവയസ്കനെ അടിച്ചുകൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടി. വാടാശ്ശേരി വീട്ടിൽ പ്രമോദിനെയാണ് പിടികൂടിയത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.

Also Read: ആലപ്പുഴയിലെ മുസ്ലീം ലീഗ് സെമിനാറിൽ നിന്ന് പിൻമാറി ജി. സുധാകരൻ; എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ്


മാള കുരുവിലശ്ശേരിയിൽ ചക്കാട്ടി തോമയെ ( പഞ്ഞിക്കാരൻ തോമസ്) ആണ് പലക കൊണ്ട് മർദിച്ചു കൊലപ്പെടുത്തിയത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പ്രമോദും തോമയും വർഷങ്ങളായി ശത്രുതയിലായിരുന്നു. മുൻപും ഇവർ തമ്മിൽ അടിപിടി നടന്നിട്ടുണ്ട്.  കൃത്യം നടത്തിയ ശേഷം പ്രമോദ് ഒളിവിൽ പോകുകയായിരുന്നു.

SCROLL FOR NEXT