NEWSROOM

300 അടി താഴ്ച, 100 അടി വെള്ളം; അസമില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികളിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്

അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള ഖനിയിലാണ് വെള്ളം കയറി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

അസമിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. 6 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.ഇന്നലെ രാവിലെയാണ് ഒമ്പത് തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയത്

അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള ഖനിയിലാണ് വെള്ളം കയറി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. 300 അടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ക്വാറിയുടെ നൂറ് അടിയോളം വെള്ളം കയറിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിരുന്നു. എസ്ഡിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി എത്തുമെന്നാണ് വിവരം.

SCROLL FOR NEXT