CLASS 
NEWSROOM

ഇനി 'ഓള്‍ പാസ്' ഇല്ല; ഓരോ വിഷയത്തിനും 30% മാര്‍ക്ക് നിര്‍ബന്ധം; അംഗീകാരം നല്‍കി മന്ത്രിസഭ

ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് വേണമെന്ന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Author : ന്യൂസ് ഡെസ്ക്

ഹൈസ്‌കൂളില്‍ ഉയര്‍ന്ന ക്ലാസിലേക്ക് വിജയിക്കുന്നതിന് മിനിമം മാര്‍ക്ക് നിര്‍ബന്ധമെന്ന നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാര്‍ക്കില്ലാതെ വിദ്യാര്‍ഥികളെ ഉയര്‍ന്ന ക്ലാസിലേക്ക് പാസാക്കില്ല. വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

വിദ്യാര്‍ഥികള്‍ക്ക് ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്കാണ് നിര്‍ബന്ധമാക്കുക. 2026-27 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താംക്ലാസിലും നടപ്പാക്കാനും തീരുമാനമായി. കുട്ടികളെ ഇത്തരത്തില്‍ പാസാക്കുന്നത് പഠന നിലവാരത്തെ ബാധിക്കുന്നുവെന്ന വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

ഇതുവരെ ഒരു വിഷയത്തില്‍ എഴുത്ത് പരീക്ഷയിലും നിരന്തര മൂല്യനിര്‍ണയത്തിലുമായി 30 ശതമാനം മാര്‍ക്ക് നേടിയാല്‍ ഉയര്‍ന്ന ക്ലാസിലേക്ക് ജയിക്കാനാകും. എന്നാല്‍ ഇനി മുതല്‍ എഴുത്തുപരീക്ഷയില്‍ മാത്രം കുറഞ്ഞത് 30 ശതമാനം മാര്‍ക്കെങ്കിലും നേടേണ്ടിവരും.


SCROLL FOR NEXT