പി.സി ചാക്കോ 
NEWSROOM

മന്ത്രിയെ മാറ്റുന്നത് ആരും ചർച്ച ചെയ്തിട്ടില്ല, അത് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം: പി.സി ചാക്കോ

എ.കെ. ശശീന്ദ്രനെ മാറ്റുന്നതിനെപ്പറ്റി ആരും യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും പി.സി ചാക്കോ

Author : ന്യൂസ് ഡെസ്ക്

എൻസിപി മന്ത്രിയെ മാറ്റുന്നത് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമെന്ന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. മന്ത്രി പദവി രണ്ടര വർഷക്കാലം എന്ന ധാരണയെക്കുറിച്ച് സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടില്ല. മന്ത്രിയെ മാറ്റുന്നത് തൻ്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും, അത്തരം ആവശ്യങ്ങൾ തീരുമാനിക്കേണ്ടത്  ശരദ് പവാറാണെന്നും പി.സി ചാക്കോ പറഞ്ഞു. എ.കെ. ശശീന്ദ്രനെ മാറ്റുന്നതിനെപ്പറ്റി ആരും യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും പി.സി ചാക്കോ കൂട്ടിച്ചേർത്തു.

ഇന്ന് ചേർന്നത് സെപ്റ്റംബർ 19 ന് നടക്കുന്ന മണ്ഡല യോഗത്തെ കുറിച്ചുള്ള യോഗമാണെന്നും കൊച്ചിയിൽ നടന്ന ഡിസിസി യോഗത്തിൽ മന്ത്രിയെ മാറ്റാൻ ഒരു ചർച്ചയും നടന്നില്ലെന്നും പി.സി. ചാക്കോ പറഞ്ഞു. പാർട്ടിയിൽ പല പ്രശ്നങ്ങളും ഉണ്ടാകും പക്ഷെ, എല്ലാവരും സുഹൃത്തുക്കളാണ്. പാർട്ടിയിൽ തനിക്ക് ശത്രുക്കൾ ഇല്ലെന്നും, ആരെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാൽ പരിഹാരം കാണുമെന്നും പി.സി. ചാക്കോ പറഞ്ഞു .

രണ്ടര വർഷം കഴിഞ്ഞാൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ.തോമസ് നിരവധി തവണ ആവ​ശ്യപ്പെട്ടിരുന്നു. എന്നാൽ, മന്ത്രിസ്ഥാനത്തുനിന്ന് മാറാൻ എ.കെ.ശശീന്ദ്രൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിയണമെന്ന മുൻധാരണ പാർട്ടിയിൽ ഇല്ലെന്നും മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാല്‍ താന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും എന്നു ശശീന്ദ്രന്റെ ഭീഷണിമുഴക്കിയതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പി.സി. ചാക്കോയുടെ പ്രതികരണം.

SCROLL FOR NEXT