NEWSROOM

ജനപിന്തുണ അറിയാൻ ഏറ്റവും നല്ലത് തെരഞ്ഞെടുപ്പ് ഫലം; അൻവറിന്റെ പാർട്ടി വയനാട്ടിലും മത്സരിക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ

അന്‍വർ അദ്ദേഹത്തിൻറെ തട്ടകത്തിൽ മത്സരിച്ച് ശക്തി കാണിക്കണം, അല്ലാതെ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയല്ല വേണ്ടത്

Author : ന്യൂസ് ഡെസ്ക്

അൻവറിന്റെ പാർട്ടി മത്സരിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അൻവറിനും അദ്ദേഹത്തിൻറെ പാർട്ടിക്കും എന്ത് ശക്തിയുണ്ടെന്ന് ജനങ്ങൾ അറിയണം. വയനാട് മണ്ഡലത്തിൽക്കൂടി അൻവർ സ്ഥാനാർഥിയെ നിർത്തണം. അദ്ദേഹത്തിൻറെ തട്ടകത്തിൽ മത്സരിച്ച് ശക്തി കാണിക്കണം, അല്ലാതെ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയല്ല വേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു. അൻവറിന്റെ ജനപിന്തുണ അറിയാൻ ഏറ്റവും നല്ലത് തെരഞ്ഞെടുപ്പ് ഫലമാണ്.


എൽഡിഎഫ് പിന്നിലല്ല. ഇലക്ഷൻ നോമിനേഷൻ കൊടുത്ത് കഴിഞ്ഞ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാലും എൽഡിഎഫ് ജയിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ആദ്യം ഓടിയിട്ട് കാര്യമില്ല, അങ്ങ് ഓടിയെത്തണം. എൽഡിഎഫിന് ഒരു സംഘടനാ സംവിധാനം ഉണ്ട്. രാവിലെ എഴുന്നേറ്റ് സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനേ കോൺഗ്രസിന് കഴിയൂ. ഒന്നാന്തരം സ്ഥാനാർഥിയെ എൽഡിഎഫ് നിർത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

SCROLL FOR NEXT