NEWSROOM

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അങ്കലാപ്പ്; കോൺഗ്രസ് ബിജെപിയുമായി സഖ്യം ചേരുന്നു: മന്ത്രി പി.രാജീവ്

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസമില്ലെന്നതാണ് കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അങ്കലാപ്പെന്ന് മന്ത്രി പി. രാജീവ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസമില്ലെന്നതാണ് കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. വി.ഡി. സതീശൻ പി.വി. അൻവറുമായി ചർച്ച നടത്തിയെന്ന്‌ കെപിസിസി പ്രസിഡൻ്റ് തന്നെ പറഞ്ഞു. കേവലം തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി കോൺഗ്രസ് ബിജെപിയുമായി സഖ്യം ചേരുകയാണെന്നും മന്ത്രി ആരോപിച്ചു. കോണ്‍ഗ്രസികത്തുള്ള ആളുകള്‍ തന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി രംഗത്തുവരുന്നു. ചെറുപ്പക്കാര്‍ വളരെ സജീവമായി മുന്നണിയെ വിജയിപ്പിക്കുന്നതിനായി മുന്നോട്ട് വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചേലക്കരയില്‍ വിജയിക്കുന്നതിനൊപ്പം പാലക്കാട് തിരിച്ചുപിടിക്കണം. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വയനാട്ടിലും വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ വർഗീയതയേയും എതിർത്ത് തോൽപ്പിക്കലാണ് ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. നവംബർ 6 മുതൽ 10 വരെ മൂന്ന് മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. മുന്നണിക്ക് യാതൊരു വിധ ആശങ്കയും ഇക്കാര്യത്തിലില്ലെന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

SCROLL FOR NEXT