NEWSROOM

'സ്വന്തം പേരിനെക്കാള്‍ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാൾ'; മോഹന്‍രാജിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി സജി ചെറിയാൻ

അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

നടൻ മോഹൻരാജിന് അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മന്ത്രി സജി ചെറിയാൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:


നടന്‍ മോഹന്‍രാജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സ്വന്തം പേരിനെക്കാള്‍ തന്റെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് മോഹന്‍രാജ്. മലയാള സിനിമയിലെ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍രാജ്, കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസിന്റെ പേരിലാണ് കൂടുതല്‍ അറിയപ്പെട്ടത്. മുന്നൂറിലേറെ ചിത്രങ്ങളില്‍ ആണ് അദ്ദേഹം അഭിനയിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

കിരീടം സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹൻ രാജ് പ്രേക്ഷകർക്ക് സുപരിചിതനായത്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം തിരുവനന്തപുരം കഠിനംകുളത്തെ വീട്ടിൽ വെച്ച് മൂന്ന് മണിയോടെയാണ്  മരിച്ചത്. പ്രതിനായക വേഷത്തില്‍ മലയാള സിനിമയിൽ തിളങ്ങിയ അദ്ദേഹം, തമിഴ്,തെലുങ്ക് സിനിമകളിലും പ്രതിനായക വേഷം ചെയ്തു. 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

SCROLL FOR NEXT