അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം "ബിർണാണിയും പൊരിച്ച കോഴിയും" ചോദിച്ചുള്ള ശങ്കുവിൻ്റെ വീഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിൻ്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയുടെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മന്ത്രി സ്‌നേഹാഭിവാദ്യങ്ങളും അറിയിച്ചു.
കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. രണ്ട് ദിവസം മുന്നേയായിരുന്നു അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യപ്പെട്ടു കൊണ്ടുള്ള ശങ്കുവിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായത്.