NEWSROOM

ചരിത്രമെഴുതി മന്ത്രിയുടെ രാജി, 'കോളനി' എന്ന് ഉപയോഗിക്കരുത്; ഉത്തരവിറക്കി സര്‍ക്കാര്‍

രാാജി വയ്കക്കുന്നത് പൂർണ തൃപ്തിയോടെയെന്ന് കെ രാധാകൃഷ്ണന്‍

Author : ന്യൂസ് ഡെസ്ക്

ചരിത്ര പ്രഖ്യാപനവുമായി കേരള സര്‍ക്കാര്‍. കോളനി എന്ന വാക്ക് ഒഴിവാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കോളനി, സങ്കേതം, ഊര് എന്നി വാക്കുകള്‍ ഒഴിവാക്കി കൊണ്ടാണ് ഉത്തരവിറക്കിയത്. 

പട്ടിക വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളെ കോളനി, ഊര് തുടങ്ങിയ പേരുകളിലാണ് കൂടുതലും വിളിക്കപ്പെടുന്നത്. സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ ഇത് തിരുത്തുകയാണ്. പകരം നഗര്‍, ഉന്നതി, പകൃതി തുടങ്ങിയ വാക്കുകളാണ് ഉപയോഗിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.  

പലര്‍ക്കും ആ വിളിയില്‍ അപകര്‍ഷതാബോധം ഉണ്ട്. നമ്മള്‍ ബ്രിട്ടീഷ് കോളനി ഭരണകാലത്ത് ജീവിച്ചിരുന്നവരാണ്. അതിനാല്‍ അത് അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണ്. അതിനാല്‍ കോളനി എന്ന പരാമര്‍ശം ഇതോടെ ഒഴിവാക്കുന്നുവെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. 

ഇനി സ്ഥലങ്ങള്‍ക്ക് വേറെ പല പേരും നിങ്ങള്‍ക്ക് തന്നെ നിര്‍ദേശിക്കാം. കഴിയുന്നതും വ്യക്തികളുടെ പേര് സ്ഥല പേരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജി വെക്കുന്നത് പൂര്‍ണ തൃപ്തനായാണെന്നും തന്നെ കൊണ്ടാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 

ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ സുപ്രധാനമായ ഉത്തരവില്‍ ഒപ്പ് വെച്ച ശേഷമാണ് മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ചത്. അവസാന ഉത്തരവില്‍ ഒപ്പിട്ടതിന് ശേഷം രാജി കൈമാറി. ആലത്തൂരില്‍ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

SCROLL FOR NEXT