NEWSROOM

മിസ് കേരള 2024: വിജയ കിരീടം ചൂടി മേഘ ആൻ്റണി

എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ

Author : ന്യൂസ് ഡെസ്ക്

ഇംപ്രസാരിയോ മിസ് കേരള 2024 കിരീടം എറണാകുളം സ്വദേശി മേഘ ആൻ്റണിക്ക്. എറണാകുളം സെൻ്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ. മേഘ ആൻ്റണി മിസ് കേരള പട്ടം നേടിയപ്പോൾ കോട്ടയം സ്വദേശിനി എൻ. അരുന്ധതി രണ്ടാം സ്ഥാനവും, തൃശൂർ സ്വദേശി എയ്ഞ്ചൽ ബെന്നി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ഇംപ്രസാരിയോ 24-ാമത് എഡിഷൻ്റെ ഭാഗമായാണ് കൊച്ചിയിൽ മിസ് കേരള ഫാഷൻ ഷോ സംഘടിപ്പിച്ചത്. 300 മത്സരാർഥികളിൽ നിന്ന് വിവിധ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24–ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. പത്ത് ദിവസത്തെ പരിശീലനങ്ങൾക്ക് ഒടുവിൽ നടന്ന ഫൈനലിൽ മൂന്ന് റൗണ്ടുകളാണ് ഉണ്ടായിരുന്നത്.

മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജിയും, മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തെരഞ്ഞെടുത്തു. അദ്രിക സഞ്ജീവ് ആണ് മിസ് ടാലൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിൻ്റെ ഭാഗമായാണ് മൽസരം നടന്നത്. സിനിമ, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ്, സോഷ്യല്‍ എൻ്റര്‍പ്രണര്‍ തുടങ്ങിയ മേഖലയിലുള്ളവരാണ് വിധികർത്തക്കളായി എത്തിയത്.

SCROLL FOR NEXT