NEWSROOM

മുടി വെട്ടാൻ വഴക്കുപറഞ്ഞതിന് പിണങ്ങിപ്പോയി; കൊല്ലങ്കോട് നിന്ന് കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി

കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ 10ാം ക്ലാസുകാരനാണ് മുടിവെട്ടാൻ വഴക്കുപറഞ്ഞതിനെ തുടർന്ന് കത്തെഴുതി വെച്ച് വീട് വിട്ടിറങ്ങിയത്

Author : ന്യൂസ് ഡെസ്ക്


കൊല്ലങ്കോട് നിന്ന് കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് വിദ്യാർഥിയെ കണ്ടെത്തിയത്. മൊബൈൽ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്.

READ MORE: തൃശൂർ പൂരം കലക്കൽ വിവാദം: അന്വേഷണ റിപ്പോർട്ട് തട്ടിക്കൂട്ട്; അജിത് കുമാറിനെതിരെ ജനയുഗം

കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുടി വെട്ടാൻ വഴക്കുപറഞ്ഞതിനെ തുടർന്ന് കത്തെഴുതി വെച്ച് വീടുവിട്ടിറങ്ങിയത്. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് നോക്കിയപ്പോൾ മുറിയിൽ കുട്ടിയെ കണ്ടിരുന്നില്ല. ഉടൻ തന്നെ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് കുട്ടി പോയത്. വാഹനം വീടിനു സമീപത്തെ കവലയിൽ നിന്ന് കണ്ടെത്തിയിരുന്നു.

SCROLL FOR NEXT