NEWSROOM

നെട്ടൂർ കായലില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഉമ്മയോടൊപ്പം ഭക്ഷണമാലിന്യം കളയാന്‍ പുഴയില്‍ ഇറങ്ങിയ ഫിദ കാല്‍ ചെളിയില്‍ താഴ്ന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

നെട്ടൂർ കായലില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. കായലിന്‍റെ മധ്യഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. 

മലപ്പുറം നിലമ്പൂര്‍ സ്വദേശിനി ഫിദ (16) ഇന്ന് രാവിലെ ആറരയോടെയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്. ഉമ്മയോടൊപ്പം ഭക്ഷണമാലിന്യം കളയാന്‍ പുഴയില്‍ ഇറങ്ങിയ ഫിദ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.


ഉടൻ തന്നെ നാട്ടുകാരും വള്ളവും വലയുമായി തെരച്ചില്‍ ആരംഭിച്ചു. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. പക്ഷേ,  കുട്ടിയെ കണ്ടെത്താനായില്ല. പതിനൊന്നരയോടെ സംഭവ സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും എത്തി. കായലില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായിരുന്നു.

നിലമ്പൂർ സ്വദേശികളായ പെൺകുട്ടിയും കുടുംബവും മാസങ്ങളായി നെട്ടൂരിലായിരുന്നു താമസം. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഫിദ. 

SCROLL FOR NEXT