പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച മിഠായി പദ്ധതിയിലൂടെയുള്ള മരുന്ന് വിതരണം നിലച്ചതില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മിഠായി പദ്ധതിയില്‍ മരുന്നില്ലെന്ന ന്യൂസ് മലയാളം വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിഷയത്തില്‍ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒക്ടോബർ 29ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.