കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി കെട്ടിടത്തിൽ പുക ഉയർന്ന സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എം. കെ. രാഘവൻ എംപി കത്തയച്ചു. കെട്ടിട നിർമാണത്തിൽ അപാകതയുണ്ടോയെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരമണ് മെഡിക്കൽ കോളേജിലെ കെട്ടിടം നിർമിച്ചത്. കേന്ദ്രസർക്കാരിൻ്റെ വിദഗ്‌ധ സംഘം പരിശോധന നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ വീണ്ടും മെഡിക്കൽ കോളേജിൽ ഉയർന്നിരുന്നു. എന്നാൽ പുക ഉയർന്ന സംഭവത്തിൽ പ്രത്യേകം കേസ് ഇല്ലെന്നും, പഴയ കേസിനൊപ്പം ഇതും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ അത്യാഹിത വിഭാഗത്തിലെ ആറാം നിലയിലാണ് പുക ഉയർന്നത്. കഴിഞ്ഞ ദിവസം പുക ഉയർന്നിടത്ത് തന്നെയാണ് വീണ്ടും പുക ഉയർന്നത്.
ALSO READ: സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ വർധന; ഈ വർഷം തെരുവുനായയുടെ കടിയേറ്റത് ഒന്നരലക്ഷത്തിലധികം പേക്ക്
കഴിഞ്ഞ ദിവസം യുപിഎസ് റൂമിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. മെഡിക്കൽ കോളേജിലെ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടത്.