NEWSROOM

ഗവർണറുടെ പരിപാടിയിൽ തമിഴ് ആന്തത്തിലെ ‘ദ്രാവിഡ’മില്ല; കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്ന് സ്റ്റാലിൻ

'തമിഴ് തായ് വാഴ്ത്തൽ' എന്നറിയപ്പെടുന്ന തമിഴ് ആന്തമാണ് സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ ആലപിക്കാറുള്ളത്

Author : ന്യൂസ് ഡെസ്ക്


തമിഴ്‌നാട് ഗവർണർ പങ്കെടുത്ത ദൂരദർശൻ്റെ പരിപാടിയിൽ തമിഴ് ദേശഭക്തി ഗാനം ആലപിച്ചപ്പോൾ ‘ദ്രാവിഡ’ എന്ന വാക്ക് ഒഴിവാക്കിയതിനെ ചൊല്ലി തമിഴ്‌നാട് സർക്കാരും ഗവർണറും തമ്മിൽ തർക്കം. ഗവർണർ ആർ.എൻ. രവി ദേശീയ ഐക്യത്തെ അവഹേളിക്കുകയാണെന്ന് ആരോപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അദ്ദേഹത്തെ തിരിച്ചുവിളിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഹിന്ദി മാസാചരണത്തിൻ്റെ ഭാഗമായി ചെന്നൈയിലെ ദൂരദർശൻ കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിലാണ് ഈ വിവാദ സംഭവം. 'തമിഴ് തായ് വാഴ്ത്തൽ' എന്നറിയപ്പെടുന്ന തമിഴ് ആന്തമാണ് സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ ആലപിക്കാറുള്ളത്.

ഹിന്ദി സംസാരിക്കാത്ത ഒരു സംസ്ഥാനത്ത് ഹിന്ദി ആഘോഷിക്കുന്നത് മറ്റ് ഭാഷകളെ ഇകഴ്ത്താനുള്ള ശ്രമമായാണ് കാണുന്നതെന്നും സ്റ്റാലിൻ വിമർശിച്ചു. ഇതേ ചൊല്ലിയുള്ള സർക്കാർ-ഗവർണർ പോര് കടുത്തിരിക്കെയാണ് പുതിയ വിവാദം ഉയർന്നത്.

SCROLL FOR NEXT